SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.41 PM IST

സഹ.മേഖലയ്ക്കെതിരെ ആസൂത്രിത നീക്കം : കോലിയക്കോട്

koliyakode-krishnan-nair

തിരുവനന്തപുരം : സഹകരണ ബാങ്കുകൾക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങളെ സഹകാരി സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ആവശ്യപ്പെട്ടു. കരുവന്നൂരിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. സംഘങ്ങളിൽ അഴിമതിയോ ക്രമക്കേടോ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഇടപെടണമെന്ന് സർക്കിൾ യൂണിയൻ ചെയർമാൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കരുവന്നൂർ വിഷയത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLIYAKODE KRISHNAN NAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.