തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ ചരമ വാർഷികദിനം ആചരിച്ചു.
തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു കൃഷ്ണപിള്ളയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ കൃഷ്ണപിള്ളയുടെ നാമം എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രകാശ് ബാബു പറഞ്ഞു.
സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |