SignIn
Kerala Kaumudi Online
Thursday, 25 April 2024 8.01 PM IST

തിരുവോണത്തിന് വാക്‌സിനേഷൻ ഒഴിവാക്കണം : കെ ജി എം ഒ എ

vacc

തിരുവനന്തപുരം : ഒന്നരവർഷമായി കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആശ്വാസം നൽകാൻ തിരുവോണനാളിലെ വാക്‌സിനേഷൻ ഒഴിവാക്കണമെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഓണാവധി ദിവസങ്ങളിൽ വാക്‌സിനേഷൻ ആവശ്യത്തിന് ജീവനക്കാരുള്ള ആശുപത്രികളിലായി പരിമിതപ്പെടുത്തണം. കൊവിഡ് വാ‌ക്‌സിനേഷൻ ഏറെക്കാലം തുടരേണ്ടതിനാൽ സർക്കാർ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സംവിധാനമൊരുക്കണമെന്നും കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. ജി.എസ്.വിജയകൃഷ്‌ണനും ജനറൽ സെക്രട്ടറി ഡോ. ടി.എൻ.സുരേഷും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KGMOA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.