കുറുപ്പംപടി: ജനകീയാസൂത്രണത്തിന്റെ ഒരു വർഷം നിണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് മുടക്കുഴ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.സന്തോഷ്, എം.സി. ഓമന , സി.കെ. നീലകണ്ഠൻ ഇളയത്, എൻ.പി.ജോർജ്, എൻ.എ.തങ്കപ്പൻ, എൽ. സി പൗലോസ്, ടി.എ.സുനുമോൾ, ഷൈമി വർഗീസ്, ജിഷ സോജൻ എന്നിവർക്ക് മെമോന്റോ നൽകി ആദരിച്ചു. കെ.ജെ. മാത്യൂ, ജോസ് എ.പോൾ, വൽസ വേലായുധൻ, ബിന്ദു ഉണ്ണി, സെക്രട്ടറി അതിഥി ദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |