SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.38 AM IST

കേരള കോൺ. ജനപക്ഷം ചെയർമാൻ എസ്. ഭാസ്കരൻ പിള്ള അന്തരിച്ചു

photo

ആലപ്പുഴ: കേരള കോൺഗ്രസ് ജനപക്ഷം ചെയർമാൻ ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം വാർഡ് തുഷാരയിൽ എസ്. ഭാസ്കരൻ പിള്ള (74) അന്തരിച്ചു. വൃക്കസംബന്ധമായ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൗസിംഗ് ബോർഡ്, ഖാദി ബോർഡ്, നാളികേര വികസന ബോർഡ് തുടങ്ങിയവയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജ് അലുമിനി അസോസിയേഷന്റെ പ്രസിഡന്റ്, കാസയുടെ പ്രസിഡന്റ്, കൊട്ടാരം ഭഗവതി ക്ഷേത്രം ഭരണസമിതി അംഗം, സ്റ്റേഡിയം അവന്യൂ റസി. അസോസിയേഷൻ (സാറ) പ്രസിഡന്റ്, കൃഷ്ണാ ട്രസ്റ്റ് രക്ഷാധികാരി, സൗഹൃദവേദി രക്ഷാധികാരി, കിഡ് ഷോ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. ഭാര്യ: ആർ. ശാരദ കുഞ്ഞമ്മ (ചേർത്തല കടക്കരപ്പള്ളി പാട്ടത്തിൽ ചിടയൻകാട്ട് വീട്). മകൻ: അനീഷ് കർത്ത (ഇ ആൻഡ് വൈ സിംഗപ്പൂർ). മരുമകൾ: ഗായത്രി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.