അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ജംഗ്ഷനിൽ ആരംഭിച്ച ഓണച്ചന്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികളും വീടുകളിൽ ഉണ്ടാക്കിയ വിളകളും ഓണച്ചന്തയിൽ നിന്നു ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ അദ്ധ്യക്ഷയായിരുന്നു. സി.ഡി.എസ് ചെയർപേഴ്സൺ ലളിതമ്മാൾ, വൈസ് പ്രസിഡന്റ് ആർ.ജയൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോർജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ താജുദ്ദീൻ, വാർഡ് മെമ്പർമാരായ ബേബി ലീന, ലത്തീഫ്, ശോഭ, രജിത ജയ്സൺ, മേഴ്സി, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |