മെഴുവേലി : സി.പി.എം ഇലവുംതിട്ട ലോക്കൽ കമ്മിറ്റി അംഗം അനു ഫിലിപ്പിന്റെ വീട് ആക്രമിച്ച് തകർത്ത സംഭവത്തിൽ ആർ.എസ്.എസും കോൺഗ്രസും പ്രതികളെ സംരക്ഷിക്കുകയാണെന്നാരോപിച്ച് സി.പി. എമ്മിന്റെ നേതൃത്വത്തിൽ മെഴുവേലി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ, ലോക്കൽ സെക്രട്ടറിമാരായ വി. വിനോദ്, ബി.എസ്. അനീഷ് മോൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.ആർ. സജികുമാർ, കെ.പി. വിശ്വംഭരൻ, ശ്രീലേഖ എന്നിവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |