SignIn
Kerala Kaumudi Online
Thursday, 25 April 2024 10.02 AM IST

രണ്ട് ബസുകൾക്ക് കല്ലേറ്

malappuram
ബസ്സിന്റെ ചില്ല് എറിഞ്ഞുടച്ച നിലയിൽ

എടവണ്ണപ്പാറ : എടവണ്ണപ്പാറയിൽ രണ്ട് ബസുകൾക്ക് നേരെ ആക്രമണം. രാത്രിയെത്തിയ സംഘം കല്ലെറിഞ്ഞ് ചില്ലുടച്ചു. ബസ് സ്റ്റാൻഡിലും പെട്രോൾ പമ്പ് പരിസരത്തുമാണ് ബസ് നിറുത്തിയിരുന്നത്. ഇരുട്ടിന്റെ മറവിൽ ബസിന്റെ ചില്ല് എറിഞ്ഞുടച്ച അക്രമി സംഘം രക്ഷപ്പെട്ടു. ബസിലെ ഡ്രൈവറുമായി കഴിഞ്ഞ ദിവസം നടന്ന വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. വാഴക്കാട് റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ നിറുത്തിയിട്ട സച്ചു മോൻ എന്ന ബസിന്റെ മുൻവശവും പിൻവശവുമാണ് എറിഞ്ഞ് തകർത്തിട്ടുണ്ട്. ബസ് സ്റ്റാന്റിൽ നിറുത്തിയിട്ട കൊങ്ങോറൻ ബസിന്റെ പിൻവശവും എറിഞ്ഞ് തകർത്തിട്ടുണ്ട്. രാത്രിയുടെ മറവിൽ ഇത്തരം ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ബസ് തൊഴിലാളികൾ ആവശ്യപ്പെട്ടു. ബസുടമകൾ വാഴക്കാട് പൊലീസിൽ പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.