കഴിഞ്ഞ ദിവസം അന്തരിച്ച ജർമ്മൻ ഫുട്ബാളർ ഗെർഡ് മുള്ളറെക്കുറിച്ച് ബോംബർ എന്നായിരുന്നു കളിക്കളത്തിലെകളിക്കളത്തിലെ അയാളുടെ വിളിപ്പേര്.ആകാശത്തേക്ക് പൊടുന്നനെ പാഞ്ഞു പറന്നുവന്ന് ബോംബിട്ടു മടങ്ങുന്ന ബോംബർ വിമാനങ്ങളെ ഓർമ്മിപ്പിക്കുന്ന ഫിനിഷിംഗ് പാടവം. എതിർ ബോക്സിനുള്ളിൽ പ്രതിരോധക്കാരുടെയും ഗോൾകീപ്പർമാരുടെയും പേടിസ്വപ്നം.ജർമ്മനിയുടെയും ബയേൺ മ്യൂണിക്കിന്റെയും കളിക്കുപ്പായത്തിൽ ഗെർഡ് മുള്ളർ എന്ന പ്രതിഭാസത്തെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയായിരിക്കും. 70കളിലും 80കളിലും ലോക ഫുട്ബാളിൽ വിസ്മയം സൃഷ്ടിച്ച മുള്ളറുടെ കളിക്കാലത്തെക്കുറിച്ച് . 1945 ൽ ജർമ്മനിയിലെ ബവേറിയൻ പ്രവിശ്യയിൽ ജനിച്ച മുള്ളർ 12-ാം വയസുവരെ പന്തുകളിക്കാൻ താത്പര്യം കാട്ടിയിരുന്നേയില്ല. പിന്നീട് നാട്ടിലെ ഒരു ചെറിയ ക്ളബിൽ അരങ്ങേറ്റം. ആദ്യസീസണിൽത്തന്നെ 51 ഗോളുകൾ അടിച്ചുകൂട്ടി. 1964 ൽ ബയേൺ മ്യൂണിക്കിലെത്തി. ഇത് യൂറോപ്യൻ ഫുട്ബാളിൽ രണ്ട് നക്ഷത്രങ്ങളുടെ ഉദയമായിരുന്നു, ബയേണിന്റെയും മുള്ളറുടെയും. ആദ്യ സീസണിൽത്തന്നെ 39 ഗോളുകൾ അടിച്ചുകൂട്ടിയ മുള്ളറുടെ ചിറകിലേറി ബയേൺ ഫസ്റ്റ് ഡിവിഷൻ ലീഗായ ബുണ്ടസ് ലിഗയിലേക്ക് സ്ഥാനക്കയറ്റം നേടി. ഫസ്റ്റ് ഡിവിഷനിലെ തന്റെ ആദ്യ സീസണിൽ 33കളികളിൽ നിന്ന് 15 ഗോളുകളേ നേടാനായുളളൂ. പക്ഷേ തുടർന്നുകളിച്ച 14ൽ ഏഴ് സീസണുകളിലും ടോപ്സ്കോറർ സ്ഥാനം മറ്റാർക്കും മുള്ളർ വിട്ടുകൊടുത്തില്ല. ഇതിനിടയിൽ നാലുവീതം ബുണ്ടസ് ലിഗ കിരീടവും ജർമ്മൻ കപ്പും മൂന്ന് യൂറോപ്യൻ കപ്പും ഓരോ യൂറോപ്യൻ വിന്നേഴ്സ് കപ്പും ക്ളബ് ലോകകപ്പും ബയേണിന്റെ അലമാരയിലെത്തി. യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ ഗോളടി റെക്കാഡുകൾ സ്വന്തം പേരിലേക്ക് മാറ്റിക്കൊണ്ടേയിരുന്നു. 1972 ൽ ജർമ്മനിയെ യൂറോകപ്പ് ജേതാക്കളാക്കുന്നതിൽപ്രധാന പങ്കുവഹിച്ചു. 1974 ലെ ലോകകപ്പ് ഫൈനലിൽ അതിവേഗത്തിൽ വെട്ടിത്തിരിച്ച് നെതർലാൻഡ്സിന്റെ നെഞ്ചത്തേക്ക് മുള്ളർ വർഷിച്ച ബോംബാണ് പശ്ചിമ ജർമ്മനിയെ കിരീടാവകാശികളാക്കി മാറ്റിയത്. ലോകകപ്പ് നേടിക്കൊടുത്തതിന് പിന്നാലെ മുള്ളർ ദേശീയ ടീമിന്റെ കുപ്പായമഴിച്ചുവച്ചു. 1979 ൽ അമേരിക്കൻ ക്ളബ് ഫോർട്ട് ലൗഡർഡേലിലേക്ക് മാറി. 1981ൽ ബൂട്ടഴിച്ചു. പിന്നീട് മദ്യപാനശീലത്തിലേക്ക് വഴുതിവീണ മുള്ളറെ ക്ളബിന്റെ ഭാഗമാക്കി കൂടെനിറുത്തി ജീവിതം തിരിച്ചുപിടിക്കാൻ വഴിയൊരുക്കിയതും ബയേണാണ്. 2010 മുതൽ അൽഷിമേഴ്സ് രോഗം പിടിമുറുക്കാൻ തുടങ്ങിയത്. 2013 ലാണ് അവസാനമായൊരു ചടങ്ങിൽ പങ്കെടുത്തത്. 2019ൽ ജർമ്മൻ ഫുട്ബാൾ ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു. 2021ൽ മരണത്തിന് കീഴടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |