വടകര: പതിനായിരങ്ങൾക്ക് ജീവിതോപാധിയ്ക്ക് വഴികാട്ടിയായി മാറിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നിലവിലെ ഓഫീസ് കെട്ടിടം നാടിന്റെ വികസനത്തിനായി സ്വയം പൊളിച്ചു മാറ്റുന്നു.
നാടിന്റെയാകെ മുഖച്ഛായ മാറ്റുന്ന എല്ലാ തീരുമാനങ്ങളും ഉരുത്തിരിഞ്ഞത് 1969 മുതൽ ഈ ചുവരുകൾക്കുള്ളിൽ നിന്നായിരുന്നു. സ്വാതന്ത്ര്യലബ്ധിയ്ക്കു കാൽ നൂറ്റാണ്ട് മുമ്പ് സഹകരണ സംഘമായി പ്രവർത്തനം തുടങ്ങിയ സൊസൈറ്റി ഊരാളുങ്കൽ എന്ന ദേശത്തെ തന്നെ ലോകപ്രശസ്തമാക്കുകയായിരുന്നു.
ബഹുമുഖ പ്രതിഭകളായ നിരവധി പേരുടെ കാൽസ്പർശം പതിഞ്ഞ് കെട്ടിടമാണിത്. സംഘത്തിന്റെ പ്രവർത്തനത്തിലെ പ്രത്യേകതയും അതിന്റെ വളർച്ചയുടെ പൊരുളും അന്വേഷിച്ചെത്തിയവരും കുറച്ചൊന്നുമല്ല. ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ട് വരെ സൊസൈറ്റിയുടെ ആസ്ഥാനത്തെത്തിയവരിൽ ഉൾപ്പെടും.
കെട്ടിടം സ്വയം പൊളിച്ചുമാറ്റുന്നതിലൂടെ പ്രവൃത്തിയിൽ വീണ്ടും മാതൃകയാവുകയാണ് ഊരാളുങ്കലിന്റെ സാരഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |