SignIn
Kerala Kaumudi Online
Thursday, 25 April 2024 3.37 PM IST

നിറവ് ഫൗണ്ടേഷൻ ലോഗോ പ്രകാശനം

kunnamangalam-news
നിറവ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ നിർവഹിക്കുന്നു.

കുന്ദമംഗലം: കുന്ദമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ ചാരിറ്റി കൂട്ടായ്മയായ നിറവ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ചെയ്തു. കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ പ്രകാശനം നിർവഹിച്ചു. വിവിധ പ്രദേശങ്ങളിലെ ഇരുന്നൂറോളം വളണ്ടിയർമാർ നിലവിൽ ഈ കൂട്ടായ്മയിൽ സജീവമായുണ്ട്. കൊവിഡ് കാലത്ത് സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം, ചികിത്സക്ക് ജനകീയ ഫണ്ട് സമാഹരണങ്ങൾക്ക് കൈത്താങ്ങ്,മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് സാമ്പത്തികസഹായം, പാലിയേറ്റീവ് പ്രവർത്തങ്ങൾക്കുള്ള സാമഗ്രികളുടെ വിതരണം, വിദ്യാർത്ഥികൾക്ക് പുസ്തകം, ഡൽഹിയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വസ്ത്ര ശേഖരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം ഫൗണ്ടേഷൻ ഏറ്റെടുത്തിരുന്നു. ഓൺലൈനിൽ വിവിധ സെഷനുകളിൽ ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിച്ചുവരുന്നുമുണ്ട്.

ചടങ്ങിൽ ആഷ്‌ലി പികെ,മുഹമ്മദ്‌ സാലിഹ് ഒ,അജാസ് പിലാശ്ശേരി, ഷഹൽ കെടി, അജ്മൽ പാലക്കൽ,വി.ഫിദ ഫാത്തിമ,എം.ഷദാലിയാന , കെ.ഒ.സുഫിയാൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.