SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.44 PM IST

പഴയതൊക്കെ മറന്നോണം!

onam

 കൊവിഡ് നിയന്ത്രണങ്ങളിൽ നാട്

ആലപ്പുഴ: പൊതുആഘോഷങ്ങളില്ലാതെ മാസ്കിട്ട തിരുവോണം നാളെ. രണ്ടുവർഷം പ്രളയം ഓണം കവർന്നപ്പോൾ ഇക്കുറി രണ്ടാം തവണയും കൊവിഡിന്റെ നിയന്ത്രണങ്ങളിലാണ് നാട്.

തൊഴിലാളികൾക്ക് ഓണം ബോണസ് ലഭിച്ചതോടെ, കച്ചവടം വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരുകയാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ പരിശോധന നടത്തുകയും നിരീക്ഷണത്തിലിരിക്കുകയും വേണം. ഇക്കാരണത്താൽ ഓണാഘോഷം ഉപേക്ഷിച്ചവരുമുണ്ട്.

മുൻ വർഷങ്ങളിൽ അവിട്ടം, ചതയം ദിനങ്ങളിൽ സഞ്ചാരികളുടെ തിരക്കായിരുന്നു. തമിഴ്നാട്, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിൽ നിന്നാണ് കുടുംബസമേതം സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നത്.

വ്യാപര സമയം വർദ്ധിപ്പിക്കണം

തിരക്ക് നിയന്ത്രിക്കാനും രോഗവ്യാപന സാദ്ധ്യത തടയാനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 10 വരെ നീട്ടണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പട്ടു. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകി. പ്രദേശിക നിയന്ത്രണങ്ങളോടെ കച്ചവടം നടത്താൻ അനുമതി നൽകണം.

ആഘോഷം ഓൺലൈനിൽ

ആഘോഷങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് പ്രമുഖ ക്ലബുകൾ. വീട്ടുമുറ്റത്തെ പൂക്കളം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തും, പാട്ട് - നൃത്ത മത്സരങ്ങൾ ഫേസ് ബുക്ക് ലൈവിൽ അവതരിപ്പിച്ചും പുത്തൻ ഓണമാണ് ഇത്തവണത്തേത്. ഓണസദ്യ ഉണ്ടാവില്ല. സമ്മാനം സംഘാടകർ വീടുകളിലെത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.