ആലപ്പുഴ: വിജി ഗോപാൽ എഴുതിയ ആഹാരവും ഔഷധവും അടുക്കളയിൽ നിന്ന് (1001 അടുക്കള രഹസ്യങ്ങൾ) എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. അക്യുധാം ഡയറക്ടറും അക്യു ഹീലറുമായ സി. ടോമിച്ചൻ കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രയിലെ ചീഫ് ടെക്നിക്കൽ ഓഫീസറും എഴുത്തുകാരിയുമായ ജിസി ജോർജിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഗൂഗിൾ മീറ്റിൽ ചേർന്ന യോഗത്തിൽ അക്യു ഹീലർ സി. ഗോപകുമാർ അദ്ധ്യക്ഷനായി. സി. ഷാജി, ലിരീഷ് അലക്സ് എന്നിവർ സംസാരിച്ചു. യു. അജിത്ത് കുമാർ പുസ്തകം പരിചയപ്പെടുത്തി. സി. തോമസ് സ്വാഗതവും വിജി ഗോപാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |