കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും
പത്തനാപുരം: ആയിരത്തിലധികം പേർ താമസിക്കുന്ന ഗാന്ധിഭവനിൽ ഫെഡറേഷൻ ഒഫ് മലയാളി അസോസിയേഷൻസ് ഒഫ് അമേരിക്കാസിന്റെ (ഫോമാ) നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്യും. 22ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഗാന്ധിഭവനിലെ കുഞ്ഞുങ്ങൾക്കും അച്ഛനമ്മമാർക്കും ഓണക്കോടികൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്യും.
ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് കൈത്തറി ഉത്പന്നങ്ങൾ സമ്മാനിച്ചുകൊണ്ട് ഫോമ സംഘടിപ്പിക്കുന്ന ബാലരാമപുരം ഗാന്ധിഭവൻ ഹെൽപ്പിംഗ് പ്രൊജക്ടിലൂടെ ഗാന്ധിഭവൻ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം കേരളത്തിലെ പരമ്പരാഗത കുടിൽ വ്യവസായത്തെ ശക്തമാക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
മിനസോട്ട മലയാളി അസോസിയേഷൻ ബോർഡ് അംഗവും സാമൂഹ്യപ്രവർത്തകയുമായ സുനിതപിള്ള, ഡെലവയർ മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിമി സൈമൺ, ഇംഗ്ലീഷ് എഴുത്തുകാരി രേശ്മ രഞ്ജൻ എന്നിവരാണ് പ്രൊജക്ടിന്റെ സ്പെഷ്യൽ കോ ഒാർഡിനേറ്റർമാരെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |