SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.58 PM IST

ഹോണ്ടയുടെ സിബി 200 എക്‌സ് വിപണിയിൽ; വില ₹1.44 ലക്ഷം

honda

കൊച്ചി: അർബൻ, അഡ്വഞ്ചർ സാഹചര്യങ്ങളിൽ ഒരുപോലെ മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുന്ന സിബി 200 എക്‌സ് ബൈക്ക് വിപണിയിലെത്തിച്ച് ഹോണ്ട. പുതിയൊരു ശ്രേണി തന്നെയാണ് ഈ ക്ളാസിക് അർബൻ എക്‌സ്‌പ്ളോറർ ബൈക്ക് വിപണിയിൽ സൃഷ്‌ടിക്കുന്നതെന്ന് ലോഞ്ചിംഗ് നിർവഹിച്ചുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ അത്‌സുഷി ഒഗാട്ട, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്‌ടർ യദ്‌വീന്ദർ സിംഗ് ഗുലേറിയ എന്നിവർ പറഞ്ഞു.

യുവാക്കളെ ലക്ഷ്യമിടുന്ന സിബി 200 എക്‌സിന് ആകർഷക രൂപഭംഗിയും സാങ്കേതിക മികവുകളും മികച്ച റൈഡിംഗ് ഫീച്ചറുകളും ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്. ബി.എസ് 6 ചട്ടം പാലിക്കുന്നതാണ് 184 സി.സി പി.ജി.എം എഫ് വൺ എൻജിൻ. സ്‌പോർട്ടീ എർഗണോമിക് സീറ്റ്, വൈ-ഷേപ്പ്ഡ് ഭാരം കുറഞ്ഞ അലോയ് വീൽ, ഗോൾഡൻ ഫ്രണ്ട് ഫോർക്ക്, ഡിജിറ്റൽ മീറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, എൽ.ഇ.ഡി ലൈറ്റ്, ഭംഗിയുള്ള എക്‌സ്‌ഹോസ്റ്റ് എന്നിങ്ങനെ ആകർഷണങ്ങൾ ധാരാളം.

പേൾ നൈറ്റ് സ്‌റ്റാർ ബ്ളാക്ക്, മാറ്റ് സെലീൻ സിൽവർ മെറ്റാലിക്, സ്‌പോർട്‌സ് റെഡ് നിറങ്ങളിൽ ലഭിക്കും. എക്‌സ്‌ഷോറൂം വില 1.44 ലക്ഷം രൂപ. ബുക്കിംഗ് ഡീലർഷിപ്പുകളിലും കമ്പനിയുടെ വെബ്‌സൈറ്റിലും ആരംഭിച്ചു. സെപ്‌തംബർ മുതലാണ് വിതരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, HONDA, CB200X
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.