തിരുവനന്തപുരം:ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി തയ്യാറാക്കിയ 'പൊന്നോണം കരുതലോണം' സംഗീത വീഡിയോയും 'അകന്നിരുന്നോണം' പോസ്റ്റർ മ്യൂസിക് വീഡിയോയും കളക്ടർ ഡോ. നവ്ജോത് ഖോസ പ്രകാശനം ചെയ്തു.
ഓണക്കാലത്ത് ആഘോഷങ്ങളിൽ കൊവിഡ് ജാഗ്രത ഓർമ്മിപ്പിക്കുന്ന മ്യൂസിക് വീഡിയോയിൽ മാവേലി പ്രജകളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.അത്തം മുതൽ തിരുവോണം വരെ കൊവിഡ് ജാഗ്രത സന്ദേശവും ഉൾപ്പെടുത്തിയതാണ് പോസ്റ്റർ മ്യൂസിക് വീഡിയോ. റിട്ട. ഹെൽത്ത് സൂപ്പർവൈസർ വിമൽകുമാർ രചിച്ച് അഖിൽരാജ് രാജു സംഗീതം പകർന്ന പാട്ട് കാൻസറിനെതിരെ പൊരുതുന്ന പ്ലസ് വൺ വിദ്യാർത്ഥിനി അവനി .എസ്.എസാണ് ആലപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |