ചേലക്കര: കേരള ജേണലിസ്റ്റ് യൂണിയൻ ചേലക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ. രാധാകൃഷ്ണന് ഇന്ന് സ്വീകരണം നൽകും. രാവിലെ 9 ന് ചേലക്കരയിൽ നടക്കുന്ന സ്വീകരണ യോഗം കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ ഉദ്ഘാടനം ചെയ്യും.
മേഖലാ പ്രസിഡന്റ് സ്റ്റാൻലി കെ. സാമുവൽ അദ്ധ്യക്ഷനാകും. കെ.ജെ.യു ജില്ലാ പ്രസിഡന്റ് അജീഷ് കർക്കടകത്ത് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിയെ ആദരിക്കുന്ന ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റ് വിതരണവും ഫോട്ടോഗ്രഫി അവാർഡ് ജേതാവ് മണി ചെറുതുരുത്തിക്ക് അനുമോദനവും നൽകും. കെ.ജെ.യു ജില്ലാ സെക്രട്ടറി ജോസ് വാവേലി, മേഖലാ ഭാരവാഹികളായ ടി.ബി മൊയ്തീൻകുട്ടി, മനോജ് തൈക്കാട്ട്, സി.പി ഷനോജ്, എം. അരുൺ കുമാർ, ചേലക്കര പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ബി ഭാനുപ്രകാശ്, ട്രഷറർ എം.ആർ സജി തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |