ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച്ചക്കുല സമർപ്പണം ഇന്ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷം കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കിലവെച്ചാണ് കാഴ്ചക്കുല സമർപ്പണം. ക്ഷേത്രം മേൽശാന്തി തിയ്യൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ഭഗവാനെ പ്രാർത്ഥിച്ച് ആദ്യകാഴ്ച്ചക്കുല സമർപ്പിക്കും. തുടർന്ന് ഭക്തർ കാഴ്ച്ചക്കുല സമർപ്പിക്കും. ആയിരത്തോളം പഴക്കുലകളാണ് കാഴ്ച്ചക്കുലകളായെത്തുക പതിവ്. ലഭിക്കുന്ന പഴക്കുലകളിൽ ഒരു വിഹിതം തിരുവോണത്തിന് പഴംപ്രഥമൻ തയ്യാറാക്കാനും ദേവസ്വത്തിലെ ആനകൾക്ക് നൽകാനും മാറ്റും. ബാക്കി വരുന്ന കുലകൾ ക്ഷേത്രത്തിന് പുറത്തുവെച്ച് ലേലം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |