കാബൂൾ: രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കു മുന്നിൽ ബ്രിട്ടൻ, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നു. അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ച 30,000 പൗരന്മാരെ ടെക്സസിന്റെ വിവിധ ഭാഗങ്ങളിലായി പുനരധിവസിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചു. അഫ്ഗാനിലെ യു.എസ് സേനയുടെ കവചിത വാഹനങ്ങളിൽ താലിബാൻ പോരാളികൾ റോന്തുചുറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പലായനത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു.
താലിബാൻ എമിറേറ്റ്സ്
ഇസ്ലാമിക് എമിറേറ്റ്സ് ഒഫ് അഫ്ഗാനിസ്ഥാന്റെ രൂപീകരണം സംബന്ധിച്ച് താലിബാൻ ഇന്നലെ പ്രഖ്യാപനം നടത്തി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാൻ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ താലിബാൻ തള്ളി. ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |