തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിക്ക് നടുവിലും സമൃദ്ധിയുടെ തിരുവോണത്തെ വരവേൽക്കാൻ മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണം കൊഴുപ്പിക്കാനുള്ള അവസാനവട്ട തിരക്കിലാണ് ഓരോരുത്തരും.
കൊവിഡ് ഒപ്പമുണ്ടെന്ന തിരിച്ചറിവോടെ ഓണം ആഘോഷിക്കണമെന്ന മുന്നിറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്. കഴിഞ്ഞ തവണ കർശനമായ കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ വ്യാപാരമേഖല സജീവമായിരുന്നില്ല. എന്നാൽ ഇക്കുറി കൊവിഡിനൊപ്പം ജീവിക്കുന്ന സമൂഹം ഓണം ആഘോഷിക്കാൻ നിരത്തുകളിൽ സജീവമാണ്. രണ്ടു ദിവസമായി നിരത്തിൽ നല്ല തിരക്കാണ്. ഈ ഉത്രാടനാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിക്കും തിരക്കുമില്ലാതെ സാധനങ്ങൾ വാങ്ങി തിരുവോണം ആഘോഷിക്കാനുള്ള ജാഗ്രതയാണ് പ്രധാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |