SignIn
Kerala Kaumudi Online
Friday, 03 December 2021 6.14 AM IST

കരിപ്പൂർ സ്വർണ കള്ളക്കടത്ത്: കൊടുവള്ളി സംഘത്തലവൻ ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് ഉടൻ, കസ്റ്റംസിന് കോടതിയുടെ അനുമതി

gold-smuggling

കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുകേസിൽ കൊടുവള്ളി സംഘത്തിന്റെ തലവൻ സൂഫിയാൻ അടക്കമുള്ള പതിനേഴുപേരെ കസ്റ്റംസ് അറസ്റ്റുചെയ്യും. ജയിലിലെത്തിയായിരിക്കും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. പ്രതികളെ അറസ്റ്റുചെയ്യാൻ കോടതി അനുമതി നൽകിയതോടെയാണ് കസ്റ്റംസ് നടപടി ക്രമങ്ങളിലേക്ക് കടന്നത്.

കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ് . നിരവധി സ്വർണ കള്ളക്കടത്തുകേസിലും ഇയാൾ പ്രതിയാണ്. ഇയാൾക്കെതിരെ മുമ്പ്‌ കോഫെപോസയും ചുമത്തിയിട്ടുണ്ട്.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട്‌ തിരുവനന്തപുരം, പരപ്പന അഗ്രഹാര ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്‌. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ പൊലീസ് നേരത്തേ അറസ്റ്റുചെയ്തു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി ഇപ്പോൾ ജയിലിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KARIPOOR, GOLD SMUGGLING, 17 ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.