ആലപ്പുഴ: ആറന്മുള ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി വള്ളസദ്യയിലും മുടങ്ങാതെ പങ്കെടുത്തിരുന്ന ചെന്നിത്തല പള്ളിയോടം ഇത്തവണ ആറന്മുളയിലേക്ക് പോകില്ല. കൊവിഡ് വ്യാപനം മൂലം ജലമേളയും വള്ളസദ്യയും ചടങ്ങുകളായി ചുരുക്കിയിരുന്നു. ആറന്മുളയിലെ 52 പള്ളിയോടങ്ങളിൽ ഏറെ ദൂരം താണ്ടി ആറന്മുളയിലെത്തി ഭഗവത് ദർശനം നടത്തിവന്ന ചെന്നിത്തല പള്ളിയോടത്തിന് ആചാരാനുഷ്ഠാനങ്ങൾ ഏറെയാണ്. ആറന്മുള യാത്ര ഇല്ലെങ്കിലും ചെന്നിത്തല പള്ളിയോട കടവിൽ 23, 24 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിറപറ വഴിപാടുകൾ സ്വീകരിക്കും. ഉത്രട്ടാതി നാളിൽ പതിവുപോലെ ആറന്മുള പാർത്ഥസാരഥിക്ക് സമർപ്പിക്കാനുള്ള തിരുമുൽക്കാഴ്ചയുമായി കരനാഥന്മാർ കരമാർഗം ആറന്മുളയിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |