ആലപ്പുഴ: സിക്ക പോലുള്ള കൊതുക് ജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പകർച്ചവ്യാധി നിയന്ത്രണ ചികിത്സാ വിഭാഗം ആരംഭിക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. പി.ടി. സക്കറിയ ആവശ്യപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര കൊതുക് ദിനാചരണവും സർ റൊണാൾഡ് റോസ് അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. എ.പി. മുഹമ്മദ് അദ്ധ്യക്ഷനായി. സർ റെണോൾഡ് റോസ് അനുസ്മരണം ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പദ്മകുമാർ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |