അച്ഛനില്ലാത്ത ആദ്യ ഓണം
നിഖില വിമൽ
അച്ഛനെ നഷ്ടപ്പെട്ടശേഷം എത്തുന്ന ആദ്യ ഓണം നിഖില വിമലിന് ആഘോഷമില്ലാതെ കടന്നുപോവും. എട്ടുമാസം മുൻപാണ് നിഖിലയുടെ അച്ഛൻ പവിത്രൻ മരിച്ചത്. കുട്ടിക്കാലത്ത് അച്ഛനൊപ്പം ആഘോഷിച്ച ഓണം ഓർമ്മകൾ നഷ്ടപ്പെടാതെ നിഖില വിമലിന് കൂട്ടിനുണ്ട്.
.
ചെന്നൈ ഓണം
അപർണദാസ്
വിജയ് ചിത്രം ബീറ്റ്സിന്റെ ചെന്നൈയിലെ ലൊക്കേഷനിലാണ് ഓണത്തിന് അപർണദാസ്. ഇത്തവണ ഓണസദ്യ കഴിക്കാൻ സാധിക്കുമോയെന്ന് ഉറപ്പില്ല. ആദ്യമാണ് ലൊക്കേഷനിൽ ഓണക്കാലം. അതിന്റെ സന്തോഷത്തിൽ അപർണദാസ്.
'മലയാളം" ഒാണം
അദിതി ബാലൻ
മലയാള സിനിമയിൽ അഭിനയിച്ചശേഷമുള്ള ആദ്യ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരം അദിതി ബാലൻ. 'കോൾഡ് കേസ്" എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ഇവിടേക്ക് എത്തിയ താരമാണ് പാതിമലയാളിയായ അദിതി ബാലൻ. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം അദിതി ചെന്നൈയിലെ വീട്ടിൽ ഓണം ആഘോഷിക്കും
.
വീട്ടിൽ തന്നെ
അന്ന ബെൻ
കൊച്ചി നായരമ്പലത്തെ വീട്ടിലാണ് അന്ന ബെന്നിന്റെ ഓണം. വളരെ ലളിതമായി ഓണം ആഘോഷിക്കും. ഇപ്പോഴത്തെ സാഹചര്യം അതാണല്ലോ. അന്ന ബെന്നിന്റെ വാക്കുകൾ. ഒ.ടി.ടി റിലീസായി എത്തിയ സാറാസിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത അന്നയെ ആഹ്ളാദിപ്പിക്കുന്നു.
കോഴിക്കോട് ഓണം
മെറീന മൈക്കിൾ
അച്ഛനും അമ്മയ്ക്കും ഒപ്പം കോഴിക്കോടെ വീട്ടിലാണ് മെറീന മൈക്കിളിന്റെ ഓണം. സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ച ശേഷം എത്തുന്ന ആദ്യ ഓണമാണിത്. മെറീനയുടെ വാക്കുകൾ. വീട്ടുകാർക്ക് ഒപ്പം ഓണം ആഘോഷിക്കാനാണ് മെറീനയ്ക്ക് താത്പര്യം.
ആദ്യ സിനിമ ഓണം
ദേവി
സിനിമയിൽ എത്തിയശേഷം ആദ്യ ഓണമാണ് ദേവിക്ക്. അച്ഛനും അമ്മയ്ക്കും ഒപ്പം കുറവൻകോണത്തെ ഫ്ളാറ്റിൽ ഓണം ആഘോഷിക്കും. ഈ പ്രാവശ്യം പതിവിൽ നിന്നു വ്യത്യസ്തമായി അടിപൊളി ഓണമായിരിക്കും. ദേവി പറഞ്ഞു. പുതിയ സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട്.
സ്പെഷ്യൽ ഓണം
ലെന
ആദ്യമായി തിരക്കഥ എഴുതുന്ന ഓളം സിനിമയുടെ ലൊക്കേഷനാണ് ഇത്തവണ ഓണം. അഭിനയയാത്ര 23 വർഷം പിന്നിടുകയാണ്. ഈ പ്രാവശ്യത്തെ ഓണം സ്പെഷ്യലായിരിക്കും. തിരക്കഥ എഴുതുന്ന സിനിമയിൽ അഭിനയിക്കുന്നുമുണ്ട്.എല്ലാം വലിയ സന്തോഷം തരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |