SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.17 AM IST

അവധി മറയാക്കി ജില്ലയിൽ വ്യാപക നിലം നികത്തൽ

photo

ആലപ്പുഴ: ഓണത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളുടെ മറവിൽ ജില്ലയിൽ വ്യാപക നിലം നികത്തൽ. അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലാണ് നീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത്.

ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധ തിരക്കിലായതും ഇത്തരക്കാർക്ക് സഹായകമാകുന്നു. പൊലീസ് - റവന്യു അധികൃതരുടെ പ്രത്യേക സ്‌ക്വാഡ് നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ക്ഷാമം പ്രവർത്തനത്തെ ബാധിച്ചു. വീടുവയ്ക്കാനെന്ന പേരിലും നിലം നികത്തുന്നുണ്ട്. എതിർക്കാതിരിക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ പിൻബലവും ഇവർക്കുണ്ട്.

പൊതുതോടുകളിലെ കൈയേറ്റം പ്രത്യേകം ഏജന്റുമാർ കരാറടിസ്ഥാനത്തിലാണ് ചെയ്യുന്നത്. ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലർച്ചെ ഗ്രാവലെത്തിച്ചാണ് നികത്തൽ. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാർത്തികള്ളി, കുമാരപുരം, ചിങ്ങോലി പഞ്ചായത്തുകളിലും നികത്തൽ വ്യാപകമാണ്. കരുവാറ്റ പഞ്ചായത്തിലെ സാന്ദ്രൻമുക്ക് ഭാഗത്താണ് ഷീറ്റ് കൊണ്ട് നിർമ്മിച്ച മതിലിന്റെ മറവിലാണ് നികത്തൽ. കുമാപുരം പഞ്ചായിലെ ആക്കത്തറസ്കൂൾ ഭാഗം, കൂട്ടംകൈത ജംഗ്ഷന് കിഴക്ക് എരിക്കാവ് ഭാഗങ്ങളിലും നികത്തൽ തകൃതിയാണ്.

കരപ്പാടങ്ങളും കൈയ്ക്കലാക്കി

നഗരസഭാ പരിധിയിൽ അഞ്ചു സെന്റിലും പഞ്ചായത്ത് പരിധിയിൽ പത്ത് സെന്റിലും കൂടുതൽ നികത്താൻ നിയമം അനുവദിക്കാത്തതിനാൽ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിൽ ഭൂമി വാങ്ങി നികത്തി വീടുവച്ച് വിൽപ്പന നടത്തുകയാണ് റിയൽ എസ്റ്റേറ്റ് മാഫിയ. കുട്ടനാടൻ മേഖലകളിൽ ചില കരപ്പാടങ്ങൾ ഇത്തരക്കാർ കൈക്കലാക്കിയിട്ടുണ്ട്.

ജില്ലാതല കൺട്രോൾ റൂം: 1077, 0477 2238030
എൽ.ആർ ഡെപ്യൂട്ടി കളക്ടർ: 8547610046

ആലപ്പുഴ ആർ.ഡി.ഒ: 9447495002
ചെങ്ങന്നൂർ ആർ.ഡി.ഒ: 9447495003

ചേർത്തല: 8547612201, 0478 2813103
അമ്പലപ്പുഴ: 8547612101, 0477 2253771
കുട്ടനാട്: 8547611901, 0477 2702221
കാർത്തികപ്പള്ളി: 8547611601, 0479 2412797
മാവേലിക്കര: 8547611701, 0479 2302216
ചെങ്ങന്നൂർ: 8547611801, 0479 2452334

''

അവധി ദിവസങ്ങളിൽ പരിശോധ നടത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു.

ജില്ലാ - താലൂക്ക് തലത്തിൽ ഇതിനായി കൺട്രോൾ റൂമുകൾ തുറന്നു. നിരീക്ഷണത്തിന് ജില്ലാ തലത്തിൽ എൽ.ആർ ഡെപ്യൂട്ടി കളക്ടറെയും താലൂക്കുകളിലെ നിരീക്ഷണത്തിന് ആലപ്പുഴ, ചെങ്ങന്നൂർ ആർ.ഡി.ഒമാരെയും ചുമതലപ്പെടുത്തി.

എ. അലക്സാണ്ടർ

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.