പാലാ : സോഷ്യൽമീഡിയ അധിക്ഷേപം ആണ് തന്റെ പരാജയത്തിന്റെ കാരണം എന്ന ജോസ് കെ മാണിയുടെ കണ്ടെത്തൽ പാലാക്കാരുടെ ജനാധിപത്യ ബോധത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരള കോൺഗ്രസിനെ പിളർത്തിയത് ജോസ് കെ മാണിയ്ക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സോഷ്യൽമീഡിയ വിംഗ് സോഷ്യൽ മീഡിയായിലൂടെ നടത്തിയ വ്യക്തിഹത്യ കെണ്ടാണ്. കോൺഗ്രസ് പാർട്ടിയെയും മുന്നണിയേയും തകർക്കാൻ നടത്തിയ കുൽസിത നീക്കത്തിന്റെ ഫലമാണ് പരാജയം. യു.ഡി.എഫ് പ്രവർത്തകരെ ഭരണത്തിന്റെ തണലിൽ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |