കോട്ടയം : പാലാ സമാന്തര റോഡിന് കെ.എം.മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്ത സർക്കാർ നടപടിയിൽ മുഖ്യമന്ത്രിയെ അഭിനന്ദനമറിയിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. കെ.എം.മാണി ധനകാര്യമന്ത്രി ആയിരിക്കെയാണ് പാലായിൽ ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. നാല് കിലോമീറ്ററിലേറെ ദൈർഘ്യമുള്ള റോഡിൽ ഏതാനും മീറ്ററുകളിലെ നിർമ്മാണം കാലങ്ങളായി മുടങ്ങി കിടക്കുകയാണ്. മാണിയുടെ സ്വപ്നം പൂർണമായും യാഥാർത്ഥ്യമാക്കുന്നതിന് തുടർനടപടികൾക്ക് മുമ്പായി തടസപ്പെട്ടുകിടക്കുന്ന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജോസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |