SignIn
Kerala Kaumudi Online
Saturday, 20 April 2024 6.54 AM IST

പ്രദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ ഇടപെടും: മന്ത്രി കെ. രാധാകൃഷ്ണൻ

kju-
കെ.രാധാകൃഷ്ണന് ആദരം

ചേലക്കര: പ്രാദേശിക മാദ്ധ്യമപ്രവർത്തകരെ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

കേരള ജേർണലിസ്റ്റ് യൂണിയൻ ചേലക്കര മേഖലാ കമ്മിറ്റിയുടെ ആദരം 2021 ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധിയിലും സമൂഹത്തിന് ഗുണകരമാകുന്ന മാദ്ധ്യമപ്രവർത്തകരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. ചേലക്കര മേഖലാ പ്രസിഡന്റ് സ്റ്റാൻലി കെ. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫർ അവാർഡ് ജേതാവ് മണിചെറുതുരുത്തിയെ ചടങ്ങിൽ ആദരിച്ചു. മാദ്ധ്യമപ്രവർത്തകർക്കുള്ള ഓണക്കിറ്റ് വിതരണവും പത്രവിതരണത്തിനിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിനുള്ള ധനസഹായ വിതരണവും നടത്തി. കെ.ജെ.യു ജില്ലാ പ്രസിഡന്റ് അജീഷ് കർക്കടകത്ത് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജോസ് വാവേലി, ജില്ലാ കമ്മിറ്റി അംഗം ടി.ബി മൊയ്തീൻ കുട്ടി, മേഖലാ സെക്രട്ടറി മനോജ് തൈക്കാട്ട്, ട്രഷറർ സി.പി. ഷനോജ്, പ്രസ്‌ക്ലബ് ഭാരവാഹികളായ എം.ബി. ഭാനുപ്രകാശ്, എം. അരുൺകുമാർ, എം.ആർ. സജി, ഒ.എസ്. സിബി, മജീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.