ന്യൂഡൽഹി: കൊവിഡ് ഒറ്റ ഡോസ് വാക്സിൻ 12 മുതൽ 17 വയസുള്ളവരിൽ പരീക്ഷിക്കാൻ അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ. 18 വയസിന് മുകളിലുള്ളവരിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കുട്ടികളിലെ പരീക്ഷണത്തിന് അനുവാദം തേടിയത്. കൊവിഡ് ബാധിതരിൽ 85 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്സിന് രാജ്യത്ത് നേരത്തെ അനുമതി ലഭിച്ചതാണ്. ആഗസ്റ്റിലാണ് ജോൺസൺ ആൻഡ് ജോൺസൺ സിംഗിൾ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകിയത്. .
36,571 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 540 പേർ മരിച്ചു. സജീവ കേസുകൾ 3,63,605 ആയി.150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |