ന്യൂഡൽഹി: ഐസിസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ണൂരിൽ നിന്ന് അറസ്റ്റു ചെയ്ത ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെ ഒരാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നാട്ടിൽ നിന്ന് ഡൽഹിയിലെത്തിച്ച ഇരുവരെയും ഡൽഹി എൻ.ഐ.എ കോടതിയാണ് റിമാൻഡ് ചെയ്തത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസിസിനായി ആശയപ്രചാരണം നടത്തിയെന്നും കൂടുതൽ ചോദ്യം ചെയ്യണമെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. കഴിഞ്ഞ മാർച്ച് മുതൽ എൻ.ഐ.എ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും ഇക്കഴിഞ്ഞ 17നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |