തിരുവനന്തപുരം: തിരുവനന്തപുരം റോട്ടറി ക്ലബുകളുടെ 'എന്റെ ഗ്രാമം' പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സെൻട്രലുമായി കൈകോർത്ത് റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം,തിരുവനന്തപുരം കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുതുറ മിഷണറീസ് ഒഫ് ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് സംഭാവന നൽകിയ കിടക്കകൾ, തലയിണകൾ,കൊമ്മേഡ് കസേരകൾ,വീൽചെയറുകൾ എന്നിവയുടെ വിതരണം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാചരൺ പദ്ധതിയുടെ ഭാഗമായി 500 വിദ്യാർത്ഥികൾക്ക് 20,000 രൂപ വിലയുളള ലാപ്ടോപ്പും ടാബ്ലെറ്റും നൽകാൻ പണം നിക്ഷേപിക്കുന്നതിനായി റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റോട്ടേറിയൻ കെ.ശ്രീനിവാസൻ മുൻകൈയെടുത്തു.എം.വിൻസെന്റ് എം.എൽ.എ,കൊച്ചുതുറ ഇടവക വികാരി ഫാ.ആന്റണി സിൽവസ്റ്റർ,റോട്ടറി അസോസിയേറ്റ് ഗവർണർ റോട്ടേറിയൻ ഷാജി, റോട്ടറി അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻമാരായ ബാലഗോപാൽ,ഡോ.ശ്രീരാജ്,റോട്ടറി ക്ലബ് പ്രസിഡന്റുമാരായ അനിൽ അപ്സര, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |