ഫോർട്ട് കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ഗുഡ് ഹോപ്പ് അന്തേവാസികളോടൊപ്പം ആഘോഷിച്ചു. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി.വൈ യൂസഫ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ടോണി ചമ്മിണി അന്തേവാസികൾക്ക് ആവശ്യവസ്തുക്കളും അന്നദാനവും കൈമാറി. ബ്ലോക്ക് കോൺഗ്രസ് പി.എച്ച് നാസർ അദ്ധ്യക്ഷത വഹിച്ചു. അജിത് അമീർ ബാവ, എ.എം അയ്യൂബ്, എം.എ മുഹമ്മദാലി, കെ.എ പ്രമോദ്, ദിനേഷ് കമ്മത്ത്, ആന്റണി കുരീതറ, ഷൈല തദൈവോസ്, ബാസ്റ്റിൻ ബാബു, കെ.എ മനാഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |