SignIn
Kerala Kaumudi Online
Thursday, 25 April 2024 2.35 AM IST

അങ്കണവാടി ജീവനക്കാർക്ക് രാഹുൽ വക ഓണപ്പുടവ

img20210820
ഓണപ്പുടവ വിതരണോദ്ഘാടനം സി.പി.ചെറിയ മുഹമ്മദ് നിർവഹിക്കുന്നു

മുക്കം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ അങ്കണവാടി വർക്കർമാർക്കും ഹെല്പർമാർക്കും രാഹുൽ ഗാന്ധിയുടെ വകയായി ഓണപ്പുടവ. മണ്ഡലത്തിലെ 1836 അങ്കണവാടികളിലെ നാലായിരത്തോളം ജീവനക്കാർക്കാണ് ഓണപ്പുടവ സമ്മാനിച്ചത്.

തിരുവമ്പാടി നിയോജകമണ്ഡലംതല വിതരണോദ്ഘാടനം കാരശ്ശേരിയിലെ എം.പി ഓഫീസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്‌ നിർവഹിച്ചു. എം.ടി അഷ്‌റഫ്‌ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ.ആന്റണി, കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.സ്മിത, കെ.കോയ,വി.എൻ.ജംനാസ്, എം.ടി.സെയ്‌ദ് ഫസൽ, ശാന്താദേവി മൂത്തേടത്ത്, റീന പ്രകാശ് എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ വർഷം മണ്ഡലത്തിലെ ആശ വർക്കർമാർക്കും പാലിയേറ്റിവ് കെയർ നഴ്സുമാർക്കുമാണ് ഓണക്കോടി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.