കോഴിക്കോട്: ജില്ലയിൽ ഇന്നലെ 2705 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.60 ശതമാനം. സമ്പർക്കം വഴി 2665 പേർക്കാണ് രോഗബാധ. 26 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും വന്ന എട്ട് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നു എത്തിയ രണ്ട് പേർക്കും നാല് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 1525 പേർ കൂടി രോഗമുക്തരായി. 1978 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,783 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ച് 27,453 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പുതുതായി വന്ന 6780 പേർ ഉൾപ്പടെ 76015 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 8,11,436 പേർ നിരീക്ഷണം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |