കൊട്ടാരക്കര: കൊലപാതക കേസിൽ പ്രതിയായതിനെ തുടർന്ന് നാട്ടിൽ നിന്നു മുങ്ങി ഒളിവിൽ കഴിയുന്ന പ്രതിയെ വാടക വീട്ടിൽനിന്ന് ഒരു ലിറ്റർ ചാരായവും 80 ലിറ്റർ കോടയുമായി കൊട്ടാരക്കര എക്സൈസ് പിടികൂടി. തേവലപ്പുറം പടിഞ്ഞാറ് ആലോട്ട്അഴികത്ത് പുത്തൻവീട്ടിൽ തെക്കതിൽ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് വേങ്കോല സ്വദേശി സതീശനാണ് (48) പിടിയിലായത്.
നെടുമങ്ങാട് വേങ്കോല സ്വദേശിയാണ് സതീശൻ. ഒരു കൊലപാതക കേസിൽ പ്രതിയായതോടെയാണ് തേവലപ്പുറത്തെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. പ്രിവന്റീവ് ഓഫീസർ ജെ.ആർ. പ്രസാദ് കുമാർ, പ്രിവന്റീവ് ഓഫീസർ എം.എസ്. ഗിരീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചന, സിവിൽ എക്സൈസ് ഓഫീസർ പ്രേംരാജ്, സുജിൻ, ഹരിപ്രസാദ്, ജിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |