കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. അതേസമയം ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാർ ബസുകളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന പൗരന്മാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.എന്നാൽ ഇവരെ വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
നിലവിൽ അമേരിക്കയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തുകയാണ് വിദേശകാര്യ മന്ത്രാലയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |