SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.43 PM IST

പാൽ വിൽപ്പനയിൽ മിൽമ പാലക്കാട് ഡയറിക്ക് റെക്കാഡ്

milma

  • നാലു ദിവസം വിറ്റത് 11 .52 ലക്ഷം ലിറ്റർ പാൽ


പാലക്കാട്: ഓണക്കാലത്ത് റെക്കാഡ് പാൽ വിറ്റ് പാലക്കാട് ഡയറിക്ക് മികച്ച നേട്ടം. കൊവിഡ് വ്യാപനത്തിനിടെ ഓണാഘോഷങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിലായി 11.52 ലക്ഷം ലിറ്റർ പാലും 1.50 ലക്ഷം കിലോ തൈരുമാണ് ഡയറി വിൽപ്പന നടത്തിയത്.

അതേസമയം കഴിഞ്ഞ ഓണക്കാലത്ത് 10.60 ലക്ഷം ലിറ്റർ പാലാണ് വിപണം നടന്നിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഓണവിപണിയിൽ സംസ്ഥാനത്ത് തന്നെ പാലക്കാട് ഡയറിയിലാണ് കൂടുതൽ പാൽ വിറ്റഴിച്ചത്. വിപണത്തിന് പുറമെ സംസ്ഥാനത്ത് പാൽ സംഭരണത്തിനും പാലക്കാട് ഡയറി ഒന്നാംസ്ഥാനവും കൈവരിച്ചു.

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തിന്റെ ഓണക്കിറ്റിലേക്കായി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 21 ലക്ഷം എണ്ണം 50 മില്ലീ ലിറ്റർ നെയ്യ് പായ്ക്ക് ചെയ്തു നൽകി. ഇക്കാര്യത്തിലും പാലക്കാട് ഡയറി മറ്റു ഡയറികളെ പിന്തള്ളി ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

- എസ്. നിരീഷ്, പാലക്കാട് ഡയറി മാനേജർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.