SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 PM IST

'ആ രാത്രി മാഞ്ഞുപോയി'

chitra

നടി ചിത്ര ഒാർമയായി

ചിത്ര അവസാനം അഭിമുഖം നൽകിയത് ഫ്ളാഷ് മൂവീസിന്

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്‌നി എന്ന ചിത്രത്തിൽ ഒ.എൻ.വിയുടെ വരികൾക്ക് ബോംബെ രവി സംഗീതം പകർന്ന ആ രാത്രി മാഞ്ഞുപോയി എന്ന് തുടങ്ങുന്ന ഗാനം സിനിമയിൽ പാടിയത് ചിത്രയുടെ ശാരദ എന്ന കഥാപാത്രമായിരുന്നു. വീണമീട്ടി ഗാനം ആലപിച്ച ചിത്രയുടെ മുഖം മലയാളിയുടെ മനസിൽ നിന്ന് ഇറങ്ങിപോവാതെ ഇപ്പോഴും നിൽക്കുന്നു.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ചിത്ര എന്ന അഭിനേത്രി തിരശീലയ്ക്ക് പിന്നിൽ മറഞ്ഞു. മോഹൻലാലിന്റെ ആട്ടക്കലാശം സിനിമയിൽ നായികയായി എത്തിയ ചിത്രയുടെ പതിനഞ്ചാമത് സിനിമയായിരുന്നു പഞ്ചാഗ്‌നി. ഉയരും ഞാൻ നാടാകെ, പത്താമുദയം, ശോഭ് രാജ്, അദ്വൈതം, തുടങ്ങിയ മോഹൻലാൽ സിനിമകളിൽ ചിത്രയെ നമ്മൾ തുടക്കകാലത്ത് കണ്ടു. കഥ ഇതുവരെ, മാന്യമഹാജനങ്ങളെ, അമരം, കളിക്കളം, പരമ്പര, ഇൗ തണുത്ത വെളുപ്പാൻകാലത്ത് , നയം വ്യക്തമാക്കുന്നു തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഏകലവ്യനിലെ ഹേമാംബര, കമ്മീഷണറിലെ ശ്രീലതവർമ്മ, സാദരത്തിലെ മാലതി, ഒരു വടക്കൻ വീരഗാഥയിലെ കുഞ്ഞുണ്ണൂലി, സൂത്രധാരനിലെ റാണിമാ എന്നിവ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായി എന്നും ഒാർമ്മിക്കപ്പെടും. രജനികാന്ത്, കമൽ ഹാസൻ എന്നീ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച ചിത്ര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. മധുമോഹൻ സംവിധാനം ചെയ്ത മാനസി സീരിയൽ ചിത്രയെ കുടുംബസദസുകളിൽ പ്രിയങ്കരമാക്കി മാറ്റി. സിനിമാകഥയെ വെല്ലുന്നതാണ് ചിത്രയുടെ ജീവിത കഥ.

ചെ​ന്നൈ​ ​ന​ഗ​ര​മാ​കു​ന്ന​തി​ന് ​മു​ൻ​പ​ത്തെ​ ​മ​ദി​രാ​ശി.​കെ.​ ​ബാ​ല​ച​ന്ദ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​പൂ​ർ​വ​രാ​ഗ​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ക്കു​ക​യാ​ണ്.​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​രാ​ജ​ഗോ​പാ​ൽ​ ​ആ​റു​വ​യ​സു​കാ​രി​യാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​ൾ​ക്കൊ​പ്പം​ ​മൈ​ലാ​പ്പൂ​രി​ലെ​ ​കോ​വി​ലി​ൽ​നി​ന്ന് ​വ​രി​ക​യാ​യി​രു​ന്നു​ ​അ​പ്പോ​ൾ.​ഷൂ​ട്ടിം​ഗ് ​സ്ഥ​ല​ത്തെ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ ​പെ​ട്ട് ​മ​ക​ൾ​ ​ചെ​ന്നു​വീ​ണ​ത് ​കാ​മ​റ​യു​ടെ​ ​മു​ൻ​പി​ൽ.​ ​അ​തും​ ​ഷോ​ട്ടെ​ടു​ക്കു​ന്ന​ ​സ​മ​യ​ത്ത്.​ ​കെ.​ ​ബാ​ല​ച​ന്ദ​ർ​ ​ദേ​ഷ്യ​ത്തി​ൽ​ ​ഉ​റ​ക്കെ​ ​ക​ട്ട് ​പ​റ​ഞ്ഞു.​ ​അ​തോ​ടെ​ ​കു​ട്ടി​ ​ക​ര​യാ​ൻ​ ​തു​ട​ങ്ങി​ .​ ​കു​ട്ടി​യെ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​വീ​ണ്ടും​ ​ഷോ​ട്ട് ​എ​ടു​ക്കാ​ൻ​ ​പോ​വു​ക​യാ​ണെ​ന്നും​ ​കെ.​ബാ​ല​ച​ന്ദ​ർ​ ​പ​റ​ഞ്ഞു.​ ​അ​പ്പോ​ഴും​ ​കു​ട്ടി​ ​ക​ര​ച്ചി​ൽ​ ​തു​ട​ർ​ന്നു.​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​ആ​ദ്യ​ ​ സി​നി​മയായ ​ അ​പൂ​ർ​വ​ ​രാ​ഗ​ങ്ങ​ളി​ൽ​ ​ക​മ​ല​ഹാ​സ​ൻ​ ​നാ​യ​ക​ൻ.​ ​ശ്രീ​വി​ദ്യ,​ ​ജ​യ​സു​ധ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ആ​ ​താ​ര​ന​ക്ഷ​ത്ര​ങ്ങ​ളെ​ ​രാ​ജ​ഗോ​പാ​ലും​ ​മ​ക​ളും​ ​ക​ൺ​നി​റ​യെ​ ​ക​ണ്ടു.​ ​ലൊ​ക്കേ​ഷ​നി​ൽ​നി​ന്ന് ​മ​ട​ങ്ങാ​ൻ​ ​നേ​രം​ ​കെ.​ ​ബാ​ല​ച​ന്ദ​ർ​ ​അ​വ​രെ​ ​വി​ളി​ച്ചു.​ ​'​കാ​മ​റ​യു​ടെ​ ​മു​ൻ​പി​ൽ​ ​വി​ളി​ക്കാ​തെ​ ​വീ​ണു.​ ​ഇ​നി​ ​അ​ഭി​ന​യി​ക്ക​ണം.​"​കെ.​ ​ബാ​ല​ച​ന്ദ​ർ​ ​പ​റ​ഞ്ഞു.​ര​ജ​നി​കാ​ന്തി​ന്റെ​ ​കൈ​യി​ൽ​നി​ന്ന് ​പ്ര​ണ​യ​ലേ​ഖ​നം​ ​വാ​ങ്ങി​ ​ശ്രീ​വി​ദ്യ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​കൊ​ടു​ക്കു​ന്ന​താ​ണ് ​സീ​ൻ.​ ​കാ​മ​റ​യു​ടെ​ ​മു​ൻ​പി​ൽ​ ​വീ​ണ​ ​രാ​ജ​ഗോ​പാ​ലി​ന്റെ​ ​മ​ക​ൾ​ ​ബാ​ല​താ​ര​മാ​യാ​ണ് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ത്.​ ​ പ​ത്തു​വ​യ​സി​ൽ​ ​അ​ടു​ത്ത​ ​സി​നി​മ.​​'​അ​വ​ൾ​അ​പ്പ​ടി​ത്താ​ൻ​".​ ​ര​ജ​നി​കാ​ന്തും​ ​ക​മ​ല​ഹാ​സ​നും​ ​നാ​യ​ക​ൻ​മാ​ർ.​ ​അ​ഞ്ചു​ ​സി​നി​മ​ക​ളി​ൽ​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ച്ചു.​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​പി​ന്ന​ത്തെ​ ​വ​ര​വ്.​ ​അ​ത് ​മ​ല​യാ​ള​ത്തി​ൽ.​ ​അ​പ്പോ​ൾ​ ​ചി​ത്ര​ ​എ​ന്ന​ ​താ​ര​ന​ക്ഷ​ത്രം​ ​നി​റ​ഞ്ഞു​ ​ചി​രി​ക്കു​ന്ന​ത് ​ന​മ്മ​ൾ​ ​ക​ണ്ടു.​ ​കൈ​നീ​ട്ടി​ ​സ്വീ​ക​രി​ച്ചു​ ​ത​മി​ഴ​കം​ ​പോ​ലെ​ ​മ​ല​യാ​ള​വും.​ ​മ​ല​യാ​ളം​ ,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ,​ക​ന്ന​ട​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​മൂ​ന്നൂ​റി​ല​ധി​കം​ ​സി​നി​മ​ക​ൾ.​അ​ഭി​ന​യ​ജീ​വി​ത​ത്തി​ന് ​ഇ​ട​വേ​ള​ ​ന​ൽ​കി​ ​ചെ​ന്നൈ​ ​സാ​ലി​ഗ്രാ​മ​ിലെ​ ​വീ​ട്ടി​ൽ​ ​കു​ടും​ബി​നി​യു​ടെ​ ​വേ​ഷ​ത്തി​ൽ​ ​ചി​ത്ര.

​മ​ല​യാ​ളി​ക​ൾ​​ ​ഇ​പ്പോ​ഴും​ ​സ് ​നേ​ഹി​ക്കു​ന്നു?

അ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ആ​ ​സ് ​നേ​ഹം​ ​എ​ന്നും​ ​ല​ഭി​ക്കു​മെ​ന്ന് ​ഉ​റ​പ്പു​ണ്ട്.​ ​വി​ശ്ര​മ​മി​ല്ലാ​തെ​ ​നീ​ണ്ട​ ​പ​തി​നെ​ട്ടു​വ​ർ​ഷം​ ​സി​നി​മ​യി​ൽ.​ ​ഇ​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​ജീ​വി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത്.​എ​നി​ക്കു​വേ​ണ്ടി​യു​ള്ള​ ​ജീ​വി​തം.​ ​ഈ​ ​ജീ​വി​തം​ ​ഞാ​ൻ​ ​ആ​സ്വ​ദി​ക്കു​ന്നു.​ ​കു​ടും​ബ​ജീ​വി​ത​ത്തി​ലാ​ണ് ​ഇ​നി​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ത്.​ ​ഭാ​ര്യ​യു​ടെ​യും​ ​അ​മ്മ​യു​ടെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഭം​ഗി​യാ​യി​ ​നി​റ​വേ​റ്റി​ ​മു​ൻ​പോ​ട്ട് ​പോ​വു​ന്നു.

ചി​ത്ര​ ​മ​ല​യാ​ളിയാണോ ?

ഞാ​ൻ​ ​പാ​തി​ ​മ​ല​യാ​ളി​യാ​ണ്.​ ​അ​മ്മ​ ​ദേ​വി.​ ​അ​മ്മ​യു​ടെ​ ​നാ​ട് ​വ​ട​ക്കാ​ഞ്ചേ​രി.​ ​ഞാ​ൻ​ ​മ​ല​യാ​ളി​യാ​ണെ​ന്നും​ ​ത​മി​ഴ്നാ​ടു​കാ​രി​യ​ല്ലെ​ന്നും​ ​ക​രു​തു​ന്ന​വ​രാ​ണ് ​അ​ധി​കം​പേ​രും​ .​പ​ല​രും​ ​എ​ന്നോ​ട് ​അ​ത് ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ചേ​ച്ചി​ ​ഗീ​ത​യ്ക്കും​ ​ഇ​ള​യ​ ​സ​ഹോ​ദ​രി​ ​ഭാ​ര​തി​ക്കും​ ​മ​ല​യാ​ളി​ ​ഛാ​യ​യി​ല്ല.​ ​കേ​ര​ളം​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​ഇ​ഷ്ട​മാ​ണ്.​ ​മ​ല​യാ​ള​സി​നി​മ​യും​ .​ ​അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ല​ഭി​ച്ച​ത് ​മ​ല​യാ​ള​ത്തി​ൽ​നി​ന്നാ​ണ്.

ആ​ട്ട​ക്ക​ലാ​ശ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​നാ​യി​കയായി എത്തുന്നു? ​

ക​മ​ല​ഹാ​സ​ന്റെ​ ​'​രാ​ജ​പാ​ർ​വൈ​"​യി​ൽ​ ​അ​ന്ധ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​ആ​സ​മ​യ​​​ത്ത് ​ചെ​ന്നൈ​ ​ െഎ.സി​ .​ എ​ഫ് ​സ്കൂ​ളി​ൽ​ ​ഒ​ൻ​പ​താം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​വൈ​കു​ന്നേ​രം​ ​സ്കൂ​ളി​ൽ​നി​ന്ന് ​വീ​ട്ടി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​നി​ർ​മ്മാ​താ​വ് ​ജൂ​ബി​ലി​ ​ജോ​യ് ​തോ​മ​സും​ ​മ​റ്റു​ ​ര​ണ്ടു​പേ​രും​ ​അ​ച്ഛ​നോ​ട് ​സം​സാ​രി​ക്കു​ന്ന​ത് ​ക​ണ്ടു.​'​രാ​ജ​പാ​ർ​വൈ​"യി​ലെ​ ​അ​ഭി​ന​യം​ ​ഇ​ഷ്ട​പ്പെ​ട്ട് ​ക​മ​ല​ഹാ​സ​ന്റെ​ ​ജ്യേ​ഷ്ഠ​ൻ​ ​ചാ​രു​ഹാ​സ​ൻ​ ​സാ​ർ​ ​ഞ​ങ്ങ​ളു​ടെ​ ​വീ​ട്ടി​ലെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​ജോ​യ് ​തോ​മ​സി​ന് ​കൊ​ടു​ത്തു.​ ​അ​ങ്ങ​നെ​യാ​ണ് ​അ​വ​ർ​ ​വ​ന്ന​ത്.​ ​'​ആ​ ​രാ​ത്രി​"ക്കു​ശേ​ഷം​ ​ജൂ​ബി​ലി​ ​പ്രൊ​ഡ​ ​ക് ​ഷ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത് ​സി​നി​മ​യാ​ണ് ​'​ആ​ട്ട​ക്ക​ലാ​ശം​".​മ​ല​യാ​ളം​ ​ഒ​രു​ ​വാ​ക്ക് ​എ​നി​ക്ക് ​അ​റി​യി​ല്ല.​ ​അ​തു​ ​കു​ഴ​പ്പ​മി​ല്ലെ​ന്ന് ​അ​വ​ർ.​ ​സം​വി​ധാ​യ​ക​ൻ​ ​ശ​ശി​കു​മാ​ർ​ ​സാ​റി​നെ​ ​കാ​ണി​ക്കാ​ൻ​ ​ഫോ​ട്ടോ​ ​വാ​ങ്ങി.​ ​ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞു​ ​അ​വ​ർ​ ​വീ​ണ്ടും​ ​വ​ന്നു.​ ​എ​ന്റെ​ ​ജാ​ത​കം​ ​വേ​ണ​മെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​അ​ത്ഭു​ത​പ്പെ​ട്ടു.​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​ന് ​ജാ​ത​കം​ ​എ​ന്തി​നെ​ന്ന് ​അ​ച്ഛ​ൻ.​ ​ആ​സ​മ​യ​ത്ത് ​കോ​ര​ച്ചേ​ട്ട​ന്റെ​ ​ചീ​ട്ട് ​നോ​ക്കി​യാ​ണ് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​താ​ര​ങ്ങ​ളെ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്രെ.​ ​മോ​ഹ​ൻ​ലാ​ലും​ ​ഞാ​നും​ ​സൂ​പ്പ​ർ​ ​ജോ​ടി​ക​ളാ​യി​രി​ക്കു​മെ​ന്ന് ​കോ​ര​ച്ചേ​ട്ട​ൻ.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​എ​ന്റെ​യും​ ​ജ​ന്മ​ദി​നം​ ​ഒ​രേ​ ​ദി​വ​സ​മാ​ണ്.​അ​പ്പോ​ൾ​ ​വി​ശ​ദ​മാ​യി​ ​നോ​ക്കാ​നാ​ണ് ​അ​വ​ർ​ ​ജാ​ത​കം​ ​ചോ​ദി​ച്ച​ത്.​ ​ആ​ല​പ്പു​ഴ​യി​ലാ​യി​രു​ന്നു​ ​ആ​ട്ട​ക്ക​ലാ​ശ​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ്.​ ​

'​നാ​ണ​മാ​കു​ന്നു​ ​മേ​നി​നോ​വു​ന്നു​'​ഗാ​ന​രം​ഗം​ എൺപതുകളിലെ പ്രേക്ഷകർ ഇപ്പോഴും ഒാർക്കുന്നു?

ഒ​രി​ക്ക​ലും​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​ഗാ​നം.​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​തു​ട​ക്ക​കാ​ലം.​ ​പ്രേം​ന​സീ​ർ​ ​സാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​അ​നു​ജ​ൻ​ ​വേ​ഷ​മാ​ണ് ​മോ​ഹ​ൻ​ലാ​ലി​ന്.​ ​മേ​രി​ക്കു​ട്ടി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ഞാ​ൻ.​ ​ഏ​റെ​ ​ആ​സ്വ​ദി​ച്ചു​ ​ഞ​ങ്ങ​ൾ​ ​അ​ഭി​ന​യി​ച്ചു.​ആ​ട്ട​ക്ക​ലാ​ശ​ത്തി​ലെ​ ​മ​ല​രും​ ​കി​ളി​യും​ ​ഒ​രു​ ​കു​ടും​ബം​ ​എ​ന്ന​ ​ഗാ​ന​വും​ ​സൂ​പ്പ​ർ​ ​ഹി​റ്റ്.​ ​സി​നി​മ​യും​ ​സൂ​പ്പ​ർ​ ​ഹി​റ്റ്.​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞു​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​'അ​ദ്വൈ​തം​ "​സി​നി​മ​യി​ൽ​ ​ന​ല്ല​ ​ഒ​രു​ ​ഗാ​ന​രം​ഗ​ത്ത് ​വീ​ണ്ടും​ ​അ​ഭി​ന​യി​ച്ചു.​അ​പ്പോ​ഴേ​ക്കും​ ​മോ​ഹ​ൻ​ലാ​ൽ​ ​മി​ക​ച്ച​ ​ന​ട​നാ​യി​ ​മാ​റി.​ ​'​ആ​ട്ട​ക്ക​ലാ​ശം​"​ക​ഴി​ഞ്ഞു​ ​'​മാ​ന്യ​മ​ഹാ​ജ​ന​ങ്ങ​ളേ".​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ.​ ​ആ​സ​മ​യ​ത്ത് ​സി​നി​മ​യെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​അ​റി​യി​ല്ല.​അ​ച്ഛ​ന് ​ജോ​ലി​യു​ടെ​ ​തി​ര​ക്ക്.​ ​ആ​ ​വ​രു​മാ​ന​ത്തി​ലാ​ണ് ​ഞ​ങ്ങ​ൾ​ ​ക​ഴി​യു​ന്ന​ത്.​ ​പ​ല​പ്പോ​ഴും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​വി​ളി​ക്കു​മ്പോ​ൾ​ ​പോ​വാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യം.​ ​പ്ള​സ് ​ടു​വി​നു​ശേ​ഷം​ ​ര​ങ്ക​രാ​ജ​പു​ര​ത്തി​ന് ​താ​മ​സം​ ​മാ​റ്റി.​ ​തു​ട​ർ​ന്ന് ​തെ​ലു​ങ്ക് ​സി​നി​മ​ ​'​പ​ത​ഹാ​റേ​ള​ ​അ​മ്മാ​യി".​ ​കെ.​ ​ബാ​ല​ച​ന്ദ​ർ​ ​സാ​റി​ന്റെ​ ​സു​ന്ദ​ര​സ്വ​പ്ന​ങ്ങ​ളി​ൽ​ ​നാ​യി​ക​യാ​യി.​ ​പി​ന്നീ​ട് ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​യി.

മ​ല​യാ​ള​ത്തി​ലേ​ക്ക് ​ഇ​നി​ ​എ​പ്പോ​ഴാ​ണ് ​വ​രി​ക​?

അ​റി​യി​ല്ല.​ ​വി​വാ​ഹ​ത്തി​ന് ​മു​ൻ​പാ​ണ് ​ക​മ്മി​ഷ​ണ​റി​ലും​ ​വൈ​ജ​യ​ന്തി​ ​ െഎ.പി​ .​ ​എ​സി​ലും​ ​ക​ല്ലു​കൊ​ണ്ടൊ​രു​ ​പെ​ണ്ണി​ലും​ ​അ​ഭി​ന​യി​ച്ച​ത്.​വി​വാ​ഹ​ശേ​ഷം​ ​മ​ഴ​വി​ല്ല്,​​​ ​സൂ​ത്ര​ധാ​ര​ൻ​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​ചെ​യ്തു.​ ​അ​ടു​ത്തി​ടെ​ ​ത​മി​ഴി​ൽ​ ​'​ബെ​ൽ​ബോ​ട്ടം​",​​​ ​ '​എ​ൻ​ ​സം​ഘ​ത്തെ​ ​അ​ടി​ച്ച​വ​ൻ​ ​ആ​രെ​ടാ" ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​ചെ​യ്തു.​ ​ഭ​ർ​ത്താ​വ് ​വി​ജ​യ​രാ​ഘ​വ​ൻ​ ​ബി​സി​ന​സ് ​ചെ​യ്യു​ന്നു.​മ​ക​ൾ​ ​ശ്രു​തി​ ​പ്ള്സ് ​ടു​ ​ക​ഴി​ഞ്ഞു.​ ​മോ​ൾ​ ​ജ​നി​ക്കു​ന്ന​തി​നു​ ​മു​ൻ​പ് ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​മ​രി​ച്ചു.​ ​അ​തി​നു​മു​ൻ​പേ​ ​ഭ​ർ​ത്താ​വി​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​മ​രി​ച്ചു.​ ​മോ​ളെ​ ​നോ​ക്കാ​ൻ​ ​ഞാ​ൻ​ ​മാ​ത്രം.​ ​മ​ക​ളു​ടെ​ ​കാ​ര്യം​ ​നോ​ക്കാ​ൻ​ ​ഞാ​ൻ​ ​അ​ടു​ത്ത് ​ഉ​ണ്ടാ​വ​ണം.​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​വി​ചാ​രി​ക്കും.​എ​ന്നാ​ൽ​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​വ​ന്നു​ചേ​രും.​ ​മ​ല​യാ​ള​ത്തി​ൽ​ ​വീ​ണ്ടും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഒ​രു​പാ​ട് ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്രം​ ​ല​ഭി​ച്ചാ​ൽ​ ​വ​രും​ .​ഭ​ര​ത​ൻ,​​​ ​ഹ​രി​ഹ​ര​ൻ,​​​ ​പ്രി​യ​ദ​ർ​ശ​ൻ, ലോഹിതദാസ് ​ ​തു​ട​ങ്ങി​ ​പ്ര​തി​ഭാ​ധ​ന​ൻ​മാ​രു​ടെ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ട് ​പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​ ​വേ​ഷം​ ​ചെ​യ്യാ​ൻ​ ​താ​ല്പ​ര്യ​മി​ല്ല.​ ​എ​ന്റെ​ ​പേ​ര് ​നി​ല​നി​റു​ത്താ​ൻ​ ​ക​ഴി​യു​ന്ന​ ​ക​ഥാ​പാ​ത്രം​ ​ല​ഭി​ക്ക​ണം.​

നാ​ലു​ദി​വ​സം​മു​ൻ​പ്
ചി​ത്ര​യു​ടെ​ ​വി​ളി

മ​രി​ക്കു​ന്ന​തി​ന് ​നാ​ലു​ദി​വ​സം​ ​മു​ൻ​പ് ​രാ​ത്രി​ 10.56​ന് ​ചി​ത്ര​ ​വി​ളി​ച്ചു.​ ​ന​ടി​ ​മാ​തു​വി​ന്റെ​ ​ന​മ്പ​ർ​ ​ചോ​ദി​ച്ചു​ ​ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് ​വി​ളി​ച്ചി​രു​ന്നു.​ ​മാ​തു​വി​ന്റെ​ ​ന​മ്പ​ർ​ല​ഭി​ച്ചി​ല്ലെ​ന്നും​ ​അ​തി​നു​വേ​ണ്ടി​ ​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞു.​ ​ചെ​ന്നൈ​യി​ൽ​ ​വ​രു​മ്പോ​ൾ​ ​വീ​ട്ടി​ൽ​ ​വ​ര​ണ​മെ​ന്ന് ​ഒാ​ർ​മ​പ്പെ​ടു​ത്തി.​ ​ഫ്ളാ​ഷ് ​മൂ​വീ​സി​നു​വേ​ണ്ടി​ ​മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് ​സു​നി​ത​യു​ടെ​ ​അ​ഭി​മു​ഖ​ത്തി​ന് ​ന​മ്പ​ർ​ ​ന​ൽ​കി​യ​തും​ ​ചി​ത്ര​ ​ആ​യി​രു​ന്നു.​ ​അ​മേ​രി​ക്ക​യി​ൽ​ ​സ്ഥി​ര​ ​താ​മ​സ​മാ​ക്കി​യ​ ​സു​നി​ത​യെ​ ​വി​ളി​ച്ചു​ ​അ​ഭി​മു​ഖം​ ​ത​ര​പ്പെ​ടു​ത്തി​ ​ത​രു​ക​യും​ ​ചെ​യ്തു.​ ​സു​നി​ത​യു​ടെ​ ​അ​ഭി​മു​ഖ​ത്തി​ന്റെ​ ​സോ​ഫ്ട് ​കോ​പ്പി​ ​അ​യ​ച്ച​പ്പോ​ൾ​ ​ചി​ത്ര​ ​വി​ളി​ച്ചു.​ ​ന​ല്ല​ ​വാ​ക്കു​ക​ൾ​ ​പ​റ​ഞ്ഞു.​ ​വീ​ട്ടി​ൽ​ ​ജോ​ലി​ക്കാ​ർ​ ​ആ​രു​മി​ല്ല.​ ​അ​തി​നാ​ൽ​ ​എ​ല്ലാ​ ​പ​ണി​യും​ ​ഒ​റ്റ​യ്ക്ക് ​ചെ​യ്യ​ണം.​ ​ഉ​റ​ങ്ങു​മ്പോ​ൾ​ ​ഏ​റെ​ ​വൈ​കു​മെ​ന്ന് ​ചി​ത്ര​ ​പ​റ​ഞ്ഞു.​ ​ഉ​ണ​രാ​തെ​ ​ഉ​റ​ങ്ങു​ക​യാ​ണ​ല്ലോ​ ​ചി​ത്ര.

ചി​ത്ര​യു​ടെ​ ​സി​നി​മ​കൾ
*​ ​ആ​ട്ട​ക്ക​ലാ​ശം
*​ ​പ​ത്താ​മു​ദ​യം
*​ ​പ​ഞ്ചാ​ഗ്‌​നി
*​ ​മു​ക്തി
*​ ​ഒ​രു​ ​വ​ട​ക്ക​ൻ​ ​വീ​ര​ഗാഥ
*​ ​ക​ളി​ക്ക​ളം
*​ ​ഇൗ​ ​ത​ണു​ത്ത​ ​വെ​ളു​പ്പാ​ൻ​ ​കാ​ല​ത്ത്
*​ ​അ​മ​രം
*​ ​അ​ദ്വൈ​തം
*​ ​പൊ​ന്നു​ച്ചാ​മി
*​ ​ഏ​ക​ല​വ്യൻ
*​ ​ദേ​വാ​സു​രം
*​ ​പാ​ഥേ​യം
*​ ​ക​മ്മീ​ഷ​ണർ
*​ ​ആ​റാം​ത​മ്പു​രാൻ
*​ ​ഉ​സ്‌​താ​ദ്
*​ ​മി​സ്റ്റ​ർ​ ​ബ​ട്ട്‌​ലർ
*​ ​ക​ല്ലു​കൊ​ണ്ടൊ​രു​ ​പെ​ണ്ണ്
*​ ​സൂ​ത്ര​ധാ​രൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHITRA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.