SignIn
Kerala Kaumudi Online
Friday, 29 March 2024 9.04 PM IST

മഹാബലിയുടെ കുടക്കീഴിൽ നഗര പിതാവും

mahabali

പാലാ: നഗരപിതാവ് ആന്റോ ജോസ് പടിഞ്ഞാറേക്കരയും മഹാബലിയുടെ വേഷത്തിൽ മരിയസദനം ഡയറക്ടർ സന്തോഷും ചേർന്ന് ഒരു ഓലക്കുടക്കീഴിൽ എത്തിയപ്പോൾ മരിയ സദനത്തിലെ ഓണാഘോഷപരിപാടികൾ കിടുക്കി. പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന നഗരസഭാ ചെയർമാനെ, മാവേലിത്തമ്പുരാൻ സ്വന്തം ഓലക്കുട ചൂടി ആനയിച്ചുകൊണ്ടുവരികയായിരുന്നു.

പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മഹാബലിയോടൊപ്പമെത്തിയ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പാരിതോഷികങ്ങളും സമ്മാനിച്ചു. വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അനാഥർക്കും നിരാലംബർക്കും വഴികാട്ടിയായ മരിയ സദനത്തിൽ ഓണാഘോഷ പരിപാടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചത് ദൈവാനുഗ്രഹമാണെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. നഗരസഭാ ചെയർമാനൊപ്പം മഹാബലിയായി വേഷപ്പകർച്ചയെടുത്തത് തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെന്ന് സന്തോഷും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MAHABALI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.