കാഞ്ഞിരപ്പള്ളി: വീട്ടുകാരിൽ നിന്നും ഒറ്റപ്പെെട്ട് കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്റ്റുകളിൽ കഴിയുന്ന രോഗികൾക്ക് ഓണസദ്യ വിളമ്പി പാറത്തോട് പഞ്ചായത്ത് മാതൃകയായി . പി.പി.ഇ.കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകരാണ് പാറത്തോട് പഞ്ചായത്തിലെ പൊടിമറ്റത്തുള്ള കൊവിഡ് സെന്ററിൽ കഴിയുന്ന അറുപതോളം കൊവിഡ് ബാധിതർക്ക് ഓണസദ്യ വിളമ്പിയത്. സ്വന്തം കുടുംബത്തിനൊപ്പം തലേവർഷം വരെ ഓണം ഉണ്ടവർക്ക് ഇത് ഏറെ സന്തോഷം പകർന്നു . പാറത്തോട് പഞ്ചായത്ത് ആദ്യഘട്ടത്തിൽ സി.എഫ്.എൽ.റ്റി.സി.യും ഇപ്പോൾ ഡി.സി.സി.യും നടത്തിവരുന്നു. പഞ്ചായത്ത് സാമൂഹ അടുക്കളയും നടത്തുന്നു. എല്ലാ വീടുകളിലും ദിവസവും പാലും ബ്രെഡും എത്തിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |