കാഞ്ഞിരപ്പള്ളി: തിരുവോണ ദിവസം ആനക്കല്ലിലുണ്ടായ സംഘട്ടനത്തിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയ്ക്കും മറ്റ് രണ്ടു പേർക്കും വെട്ടേറ്റു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. മാത്യുവിനെക്കൂടാതെ ആനക്കല്ല് സ്വദേശി ദിപു, കുളപ്പുറം സ്വദേശി ജോഷി എന്നിവർക്കും പരുക്കേറ്റു. മാത്യുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ദീപുവിനെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ദീപു ഗുണ്ടകളുമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മാത്യു പൊലീസിന് മൊഴി നല്കി. ദീപു, ജോഷി, അപ്പു എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |