SignIn
Kerala Kaumudi Online
Thursday, 25 April 2024 10.40 PM IST

എൺപത്തിയെട്ടിൽ ആദ്യാഭിനയം; പുരസ്കാര നിറവിൽ പാർവതി അമ്മ

parvatjhi
പാർവതി അമ്മ

പയ്യന്നൂർ: എൺപത്തിഎട്ടാം വയസിൽ കാമറയ്ക്ക് മുന്നിൽ അഭിനയിച്ച് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതിന്റെ നിർവൃതിയിലാണ് പാർവതി അമ്മ. സുരേഷ് അന്നൂർ സംവിധാനം നിർവഹിച്ച മദർ ലീഫ് എന്ന ഹ്രസ്വചിത്രത്തിലെ പക്വതയാർന്ന സ്വാഭാവിക അഭിനയത്തിനാണ് എം.കെ.സി മീഡിയ സംഘടിപ്പിച്ച രണ്ടാമത് ഹ്രസ്വചിത്ര മേളയിൽ അന്നൂർ പടിഞ്ഞാറേക്കരയിലെ കുപ്ലേരി പാർവതി അമ്മയ്ക്ക് അംഗീകാരം ലഭിച്ചത്.

ഡോട്ട് ചിത്രകാരനും കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹിന്ദി അദ്ധ്യാപകനുമായ സുരേഷ് അന്നൂരാണ് ചിത്രത്തിന്റെ സംവിധായകൻ. വാർദ്ധക്യത്തിലെ ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൂടെ അഭിനയിച്ച ഏഴു വയസുകാരി നവമി അനൂപും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ജയരാമൻ അന്നൂർ, പ്രമോദ് പുത്തലത്ത്, പ്രവീണ, മാളവിക സനൂപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കാമറ, എഡിറ്റിംഗ് വിനോദ് കാന, പ്രദീപ് വെള്ളൂർ, സുധീർ ബാബുട്ടൻ, സി.കെ സുധീർ, ഷിജു പീറ്റർ, രാധിക സുരേഷ്, പ്രപഞ്ചനാഥ്, സുരേഷ് ബാബു കരിവെള്ളൂർ, ബാബുരാജ് കപ്പചേരി, രാജേഷ് ടി വി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം നിരവധി ഹ്രസ്വചിത്രമേളകളിൽ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
സുരേഷ് അന്നൂർ ഒരുക്കിയ ദി ലോക്ക്, വെയിൽപൂവ് എന്നിവ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. പരേതനായ കാമ്പ്രത്ത് കണ്ണ പൊതുവാളാണ് പാർവതി അമ്മയുടെ ഭർത്താവ്. മുരളി, വിമല, ഗീത, സുമ, സുധ, ജ്യോതി എന്നിവർ മക്കളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CINEMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.