മലപ്പുറം: സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നേതൃക്യാമ്പ് പാണക്കാട് ഹാദിയ സെന്ററിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യപ്പെട്ട മണ്ഡലം ഭാരവാഹികളാണ് ക്യാമ്പിൽ പങ്കെടുക്കുക. രാവിലെ ഒമ്പതിന് പതാക ഉയർത്തും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് മേൽമുറി അദ്ധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, ഡോ. നാട്ടിക മുഹമ്മദലി, മുസ്തഫ മുണ്ടുപാറ, സലീം എടക്കര, ഡോ. ബഷീർ പനങ്ങാങ്ങര, ഡോ. അബ്ദുസ്സലാം സൽമാനി, സാദിഖലി ചീക്കോട്, അഡ്വ. ആരിഫ് താനൂർ, ഡോ. അബ്ദുൽ റഹീം കൊടശ്ശേരി, ഡോ. അബൂബക്കർ സിദ്ദീഖി ദാരിമി, ഷംസുദ്ദീൻ ഒഴുകൂർ, ഷാഫി ആലത്തിയൂർ, റഹീം ചുഴലി, മിസ്അബ് അയനിക്കോട്, ആഷിഖ് കുഴിപ്പുറം, ടി.കെ. അലി മാസ്റ്റർ, ഹമീദ് കുന്നുമ്മൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |