അരീക്കോട്: റേഷൻ കാർഡിൽ ഭിന്നശേഷിക്കാരെ മുൻഗണനാ പട്ടികയിൽ നിന്നും സാങ്കേതികത്വത്തിന്റെ പേരിൽ ഒഴിവാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ഏറനാട് നിയോജകമണ്ഡലം ഡിഫറന്റലി എബിൾഡ് ലീഗ് (ഡി.എ.പി.എൽ ) സംഗമം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഏറനാട് മണ്ഡലം ഭിന്നശേഷി സംഗമം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി.സഫറുള്ള ഉദ്ഘാടനം ചെയ്തു. ഡി.എ.പി.എൽ മലപ്പുറം ജില്ലാ പ്രസിഡന്റ് മനാഫ് മേടഫിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |