ഇടുക്കി: കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റായിരുന്ന ആർ.ശങ്കറിന്റെ പേര് ഗ്രന്ഥശാല പ്രസ്ഥാനത്തിൽ നിന്നു തമസ്കരിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കളെ തിരുകി കയറ്റാനുള്ള കമ്മ്യൂണിസ്റ്റു വിപ്ലവകാരികളുടെ ശ്രമം അപലനീയമാണെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. ഇടുക്കിയിൽ ആർ.ശങ്കർ മെമ്മോറിയൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലകളുടെ പിതൃത്വം സി.പി.എം നേതാക്കളിൽ ചാർത്തി കൊടുക്കാൻ വ്യഗ്രത കാണിക്കുന്നവർ പറവൂർ ടി.കെ.നാരായണപിള്ളയേയും പനമ്പള്ളി ഗോവിന്ദമേനോനേയും പോലെയുളളവരെ മറന്നു പോകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അഡ്വ.ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ഇ എം.ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |