കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരെ വിദ്യാർത്ഥിനി കൂട്ടായ്മയായ ഹരിത നേതാക്കൾ നൽകിയ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥയായ ചെമ്മങ്ങാട് പൊലീസ് ഹൗസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അനിതാകുമാരി മൊഴിയെടുത്തു. രണ്ട് നേതാക്കളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. എന്നാൽ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും വനിതാ ഓഫീസർ അന്വേഷിക്കുന്നതാണ് ഉചിതമെന്നതിനാൽ കേസന്വേഷണചുമതല അനിതാകുമാരിക്ക് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |