തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലുള്ള ഗ്രാമീണ ടൂറിസം പാക്കേജുകൾ പുനരാരംഭിച്ചു. ആദ്യ ഘട്ടമായി കാസർകോട്ടെ ബേക്കൽ, വയനാട്ടെ തേക്കുംതറ, കോട്ടയത്തെ കുമരകം, അയ്മനം, വൈക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലെ പാക്കേജുകളാണ് പുനരാരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിൽ നിന്ന് ഭക്ഷണ വൈവിദ്ധ്യം ആസ്വദിക്കാനുള്ള സൗകര്യം ഉണ്ടാകില്ല. എന്നാൽ പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിൽ ഭക്ഷണം ലഭിക്കും.
പാക്കേജുകളുടെ ഭാഗമായിട്ടുള്ള വീടുകളിലെയും മറ്റ് സംരംഭങ്ങളിലേയും 18 വയസിന് മുകളിലുള്ള മുഴുവൻ കുടുംബാംഗങ്ങളും ആദ്യ ഡോസ് വാക്സിനെങ്കിലും എടുത്തവരാണെന്ന് മിഷൻ കോ ഓർഡിനേറ്റർമാർ ഉറപ്പ് വരുത്തും. പാക്കേജുകൾക്ക് ഓണം ഡിസ്കൗണ്ടുകൾ ലഭ്യമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. അന്വേഷണങ്ങൾക്ക് : t@keralatourism.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |