കൊച്ചി: കേരള കൊങ്കണി അക്കാദമിയുടെയും കേരള കൊങ്കണി കൾച്ചറൽ ഫോർട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊങ്കണി മാന്യതാ ദിനാഘോഷം നടത്തി. എറണാകുളം റവന്യൂ ടവറിൽ സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള കൊങ്കണി സാഹിത്യ അക്കാദമി അങ്കണത്തിലായിരുന്നു ദിനാചരണം.
വേദിയിലെ പീഠത്തിൽ സ്ഥാപിച്ച കൊങ്കണിയിലുള്ള ഭരണഘടനയിൽ വിശിഷ്ടാതിഥികൾ പുഷ്പാർച്ചന നടത്തി. കൊങ്കണി സാഹിത്യ അക്കാദമി കേരളയുടെ സ്ഥാപക ചെയർമാനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ കൊങ്കണി ഭാഷാ ഉപദേശകസമിതിയംഗവുമായ പയ്യന്നൂർ രമേഷ് പൈ മുഖ്യപ്രഭാഷണം നടത്തി. എസ്. രാമകൃഷ്ണ കിണി കൊങ്കണി മാന്യതാ ഗാനം ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |