SignIn
Kerala Kaumudi Online
Thursday, 25 April 2024 10.00 PM IST

കുഴപ്പിച്ച് ഇ - റുപ്പി

rs

പത്തനംതിട്ട: നേരിട്ടുള്ള പണം കൈമാറ്റം കൂടുതൽ ഫലപ്രദമാക്കുന്നതിന് നരേന്ദ്രമോദി സർക്കാർ അടുത്തിടെ ആവിഷ്കരിച്ച ഇ - റുപ്പി സംവിധാനം പുറത്തിറക്കി ഒരു മാസം പിന്നിട്ടിട്ടും പ്രവർത്തനം സംബന്ധിച്ച അവ്യക്ത തുടരുന്നു. ഇ - റുപ്പി എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കാൻ ഇതു സംബന്ധിച്ച പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നത്.

രാജ്യത്ത് ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിന്റെ ഭാഗമായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് ഇൗ സംവിധാനം നടപ്പാക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ പങ്കാളിത്തോടെയാണ് ഇത് വികസിപ്പിച്ചത്. പണരഹിതവും സമ്പർക്കരഹിതവുമായ ഇടപാടാണ് ഇ - റുപ്പി വാഗ്ദാനം ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എ.ടി.എം കാർഡ്, ഇന്റർനെറ്റിലെ വിവിധ പേമെന്റ് ആപ്പുകൾ എന്നിവ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ ഇ - റുപ്പി സഹായിക്കും.

വൗച്ചർ അടിസ്ഥാനമാക്കിയുള്ള പണം അടക്കൽ സംവിധാനമാണിത്.

ഡിജിറ്റൽ പ്രീപെയിഡ് വൗച്ചറാണ് ഇ റുപ്പി. എസ്.എം.എസ് മുഖേനയോ ക്യൂ ആർ കോഡ് രൂപത്തിലോ പണമടയ്ക്കാം. ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇ - റുപ്പി വൗച്ചർ ഉപകരിക്കും.

ബാങ്ക് അക്കൗണ്ട് വേണ്ട

മറ്റ് ഇ വാലറ്റുകളെപ്പോലെ ഇ - റുപ്പി പ്രയോജനപ്പെടുത്താൻ ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട് വേണ്ടിവരില്ലെന്നാണ് അറിയുന്നത്. ഇ - റുപ്പി ഇന്റർനെറ്റും സ്മാർട്ട് ഫോണും ഇല്ലാത്ത സാധാരണ ഫോണിലും ഉപയോഗിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എങ്ങനെയെന്ന് വ്യക്തമല്ല. രാജ്യത്തെ 11 ബാങ്കുകളുമായാണ് ഇ - റുപ്പി ലിങ്ക് ചെയ്തിരിക്കുന്നത്.

ഇ റുപ്പി എങ്ങനെ സംഘടിപ്പിക്കാം

എൻ.സി.പി.എെയുടെ യു.പി.എെ പ്ളാറ്റ്ഫോമിലാണ് ഇ റുപ്പി ക്രമീകരിച്ചിരിക്കുന്നത്. വൗച്ചറുകൾ നൽകുന്ന ബാങ്കുകളുമുണ്ട്. വ്യക്തി വിവരങ്ങളും പണം അടയ്ക്കേണ്ട ലക്ഷ്യവും വ്യക്തമാക്കി പൊതുമേഖല, സ്വകാര്യ ബാങ്കുകളെ സമീപിക്കണം. വ്യക്തികളെ സേവനദാതാവ് മൊബൈൽ നമ്പർ വഴി തിരിച്ചറിയും.

പ്രയോജനങ്ങൾ

1.മരുന്ന്, പോഷകാഹാരം ലഭിക്കുന്ന പദ്ധതികൾക്ക് പ്രയാേജനം.

2.ക്ഷേമ സേവനങ്ങൾ കൃത്യമായി ജനങ്ങളിലെത്തും.

3.മാതൃ-ശിശു ക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കാം.

4.ക്ഷയരോഗ നിർമാർജന പദ്ധതികൾക്ക്.

5.പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയ്ക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.