SignIn
Kerala Kaumudi Online
Friday, 29 March 2024 4.53 AM IST

ഓൺലൈൻ മദ്യവില്പന ഓണക്കാലത്ത് ഹിറ്റ്!

oneline

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ മൂന്ന് ഷോപ്പുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഓൺലൈൻ വിൽപ്പന സംവിധാനത്തിലൂടെ തിരുവോണത്തിന് മുമ്പുളള നാല് ദിവസങ്ങളിൽ വിറ്റത് 14.28 ലക്ഷം രൂപയുടെ മദ്യം. തിരുവനന്തപുരം പഴവങ്ങാടി, കൊച്ചി മാർക്കറ്റ് റോഡ്, കോഴിക്കോട് പാവമണി റോഡ് ഔട്ട് ലെറ്റുകളിൽ ആഗസ്റ്റ് 16 മുതലാണ് ഓൺലൈനിൽ പണമടച്ച് മദ്യംവാങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയത്. നാല് ദിവസത്തെ വിൽപ്പനയിലൂടെ ലഭിച്ചത് തിരുവനന്തപുരം- 2.49 ലക്ഷം, എറണാകുളം- 6.60 ലക്ഷം, കോഴിക്കോട്- 5.18 ലക്ഷം എന്നിങ്ങനെയാണ്.

ഉത്രാടദിനത്തിലാണ് മൂന്നിടത്തും ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. പഴവങ്ങാടിയിൽ 71,410 രൂപ, പാവമണിയിൽ 1.34 ലക്ഷം, മാർക്കറ്റ് റോഡിൽ 1.51 ലക്ഷം. പദ്ധതി വിജയിച്ചെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് കാര്യമായ പരാതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONELINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.